പുതുക്കാട്: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റി പുതുക്കാട് പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തി. കേരള കോൺഗ്രസ്(ജോസഫ്) സംസ്ഥാന സെക്രട്ടറി എം.പി. പോളി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എൽ. ജോസ് അദ്ധ്യക്ഷനായിരുന്നു. കെ.എം. ബാബുരാജ്, ഡേവീസ് അക്കര, കെ. ഗോപാലൃഷ്ണൻ, ടി.എം. ചന്ദ്രൻ, സെബി കൊടിയൻ, സോമൻ മുത്രത്തിക്കര, ഷാജു കാളിയേങ്കര, പി.കെ. വേലായുധൻ, മിനി ആവോക്കാരൻ എന്നിവർ പ്രസംഗിച്ചു.