കൊടുങ്ങല്ലൂർ : കോട്ടപ്പുറം ചന്തയിലെ കച്ചവടക്കാരെ അന്യായമായി കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് വ്യാപാരികൾ പ്രതിഷേധ ധർണ്ണ നടത്തി. കോട്ടപ്പുറം മർച്ചൻ്റ് അസോസിയേഷൻ്റെ കീഴിലുള്ള പതിനഞ്ചോളം വരുന്ന കച്ചവടക്കാരെ അന്യായമായി കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു ധർണ്ണ.

മർച്ചൻ്റ് അസോസിയേഷൻ്റെ കീഴിലുള്ള വ്യാപാര സ്ഥാപനങ്ങൾ 11.30 വരെ അടച്ചിട്ടായിരുന്നു സമരം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഇ.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ.ഐ സജാഹ്, കെ.സി വർഗ്ഗീസ്, കെ.എസ് അബ്ദുൾ ഖാദർ , ടി.എം അലക്സ്, കെ.എം ടോമി, മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു.