ചാലക്കുടി: ചിറങ്ങര റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഓൺലൈൻ വഴി അദ്ധ്യക്ഷനായി. ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായി. ബി.ഡി. ദേവസ്സി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.