എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവം ആറാട്ടോടെ സമാപിച്ചു. പറയെടുപ്പ്, ഐവർ നാടകം, വിമാനഗന്ധർവ പൂജ, ഗ്രാമപ്രദക്ഷിണം, ദേശഗുരുതി, മുട്ടിറക്കൽ, ശീവേലി, തായമ്പക, പള്ളിവേട്ട എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ഞായറാഴ്ച രാവിലെ നടന്ന ആറാട്ട് ചടങ്ങിൽ ആല നന്ദകുമാർ ശാന്തി, മേൽശാന്തി മനോജ് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ വി.ആർ രാധാകൃഷ്ണൻ, വി.യു ഉണ്ണിക്കൃഷ്ണൻ, വി.കെ ഹരിദാസൻ, വി.എച്ച് ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.