തൃപ്രയാർ: നാട്ടിക ഇയ്യാനി ശ്രീ ഭഗവതിക്ഷേത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ ഗണപതിഹോമം, ഉഷപൂജ, മുള പൂജ, അഭിഷേകം, ശീവേലി എന്നിവ നടന്നു. പഞ്ചാരിമേളം അകമ്പടിയായി. ഉച്ചതിരിഞ്ഞ് കാഴ്ച ശീവേലി, വൈകീട്ട് പള്ളിവേട്ട പുറപ്പാട് നടന്നു. തുടർന്ന് പാണ്ടിമേളം അരങ്ങേറി. ക്ഷേത്രം പ്രസിഡൻ്റ് ഇ.കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, വൈസ് പ്രസിഡൻ്റ് രാജു ഇയ്യാനി, ഇ.എൻ പ്രദീപ് കുമാർ, ഇ.എൻ.ടി സ്നിതീഷ്, സുധാകരൻ ഇയ്യാനി, ഇ.എൻ.കെ തിലകൻ, പ്രഫുല്ലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ നടക്കുന്ന ആറാട്ടോടെ ക്ഷേത്രോത്സവത്തിന് സമാപനം കുറിക്കും.