ചേലക്കര: കിള്ളിമംഗലം ഗ്രാമീണ വായനശാലയും പാഞ്ഞാൾ ഗ്രാമീണ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ഓർമ്മകളിലെ കവിയും കവയിത്രിയും പപ്പേട്ടനും അനുസ്മരണം കിള്ളിമംഗലം വായനശാലയിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. കിള്ളിമംഗലം വായനശാല പ്രസിഡന്റ് കുഞ്ചു വാസുദേവൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. വയിത്രി കെ.പി. ശൈലജ സുഗതകുമാരിയെയും, പുരോഗമന കലാസാഹിത്യസംഘം തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ഗോകുലൻ മാസ്റ്റർ എം. പത്മകുമാറിനെയും ,ശ്രീലേഖ ശ്രീകുമാർ അനിൽ പനച്ചൂരാനെയും അനുസ്മരിച്ചു.

പാഞ്ഞാൾ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിർമല രവികുമാർ, പഞ്ചായത്ത് മെമ്പർ രാമദാസ് കാറാത്ത്, ഗ്രന്ഥശാല സംഘം തലപ്പിള്ളി താലൂക്ക് പ്രസിഡന്റ് പി.കെ. ഗോപാലൻ, എൻ. ചെല്ലപ്പൻ മാസ്റ്റർ, ഡോ. യു. ഉഷാദേവി, കലാമണ്ഡലം രാഹുൽ നമ്പീശൻ, ഇക്കണ്ടത്ത് രാധാകൃഷ്ണൻ, രാധിക ജയപ്രകാശ്, കൊണവൂർ നന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പാഞ്ഞാൾ വായനശാലാ സെക്രട്ടറി എൻ.എസ്. ജയിംസ് സ്വാഗതവും സുരേഷ് കാളിയത്ത് നന്ദിയും പറഞ്ഞു.