തൃശൂർ: ചൊവ്വൂരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ആരംഭിച്ച ഫർണിച്ചർ ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്റർ നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനം 27 ന് കോമൺ ഫെസിലിറ്റി സെന്ററിൽ നടക്കും. രാവിലെ 11.45 ന് കടലാശ്ശേരിയിൽ കേന്ദ്ര വ്യവസായ മന്ത്രി നിതിൻ ഗഡ്കകരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ഉദ്ഘാടനം നിർവഹിക്കും.
സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കായുള്ള ക്ലസ്റ്റർ വികസന പദ്ധതി പ്രകാരം കേന്ദ്ര ഗവൺമെന്റിന്റെ 70 ശതമാനം, സംസ്ഥാന സർക്കാരിന്റെ 20 ശതമാനം, ക്ലസ്റ്റർ അംഗങ്ങളുടെ 10 ശതമാനം വീതം ധനസഹായത്തോടെ 14.45 കോടി രൂപ മുതൽമുടക്കിലാണ് ഫെസിലിറ്റി സെന്റർ നിർമിച്ചിരിക്കുന്നത്. ട്രെഡീഷണൽ ഫർണിച്ചർ ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനവും 27 ന് നടത്തും. വ്യവസായമന്ത്രി ഇ പി ജയരാജൻ അദ്ധ്യക്ഷത വഹിക്കും. ചൊവ്വൂരിലെ ഫർണിച്ചർ നിർമ്മാണ മേഖലയിലെ 400 ൽ പരം വരുന്ന ചെറുകിട യൂണിറ്റുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും തൃശൂർ ഫർണിച്ചർ പ്രസിഡന്റ് കോമൺ ഫെസിലിറ്റി സെന്റർ നൽകുന്ന സേവനം പ്രയോജനപ്പെടുത്താം.
ഫെസിലിറ്റി സെന്ററിലെ സൗകര്യങ്ങൾ ഇവ