non-teaching-staff-

ചാവക്കാട്: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാൻ സാധിച്ചുവെന്നത് അഭിമാനനേട്ടമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഇക്കാര്യത്തിൽ അനദ്ധ്യാപകരുടെ വിലമതിക്കാനാകാത്ത അനദ്ധ്യാപകരുടെ സേവനവും ഉണ്ടായിരുന്നു. കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 57-ാം സംസ്ഥാന സമ്മേളനവും അനദ്ധ്യാപക ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് പെരുമനം കുട്ടൻമാരാരെ ആദരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഛായാചിത്രത്തിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുഷ്പങ്ങളർപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.വി. മധു, ഷിനോജ് പാപ്പച്ചൻ, പി.എം. സലിം, വി.ഐ. ജോയി, സി.എ. വ്യാനസ്, എം.എം. പവിത്രൻ, ജി. സത്യനേശൻ, സി.പി. ആന്റണി, എ.ഡി. ഫ്രാൻസീസ്, വി.എസ്. സുരേഷ്, മനോജ് മാത്യു, എ.എസ്. മായ, സി.സി. ഷാജു, പി. രാജൻ, സജിൻ ആർ. കൃഷ്ണൻ, കെ.ടി. മുഹമ്മദ്, യു.കെ. സരിത, സിജി ചാക്കോ, ടോം ജോസ് തുടങ്ങിയവർ സംസാരിച്ചു.