കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം കുമാരമംഗലം സമുദായം ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സി.കെ നാരായണൻ കുട്ടി തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് രവീന്ദ്രൻ കോലാന്ത്ര, സെക്രട്ടറി ടി.കെ ഗോപിനാഥൻ, മാനേജർ അശോകൻ പൊറ്റെക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന മഹോത്സവം ജനുവരി 30ന് സമാപിക്കും.