കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിൽ 21 ാം വാർഡിൽ പ്രവർത്തിക്കുന്ന 77 ാം നമ്പർ അങ്കണവാടിയിൽ അനീമിയ കാമ്പയിൻ സംഘടിപ്പിച്ചു. അംഗൻവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി രൂപീകരണവും നടന്നു. അനീമിയ കാമ്പയിൻ വാർഡ് കൗൺസിലർ കെ.എ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഫാത്തിമ ഷെഹീന വിളർച്ചയും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുത്തു. ജോർജ് പടമാടൻ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ രേഖാമോൾ, ഹെൽപ്പർ ഷീല എന്നിവർ സംസാരിച്ചു.