വടക്കാഞ്ചേരി: തുള്ളൽ കലയിലെ തന്നെ അഭൗമ ശൈലി കൊണ്ട് നാലു പതിറ്റാണ്ട് കളിത്തട്ടുകൾ ഉണർത്തിയ കലാമണ്ഡലം ഗീതാനന്ദന്റെ പേരിൽ തുള്ളൽ കലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മുതിർന്ന കലാകാരനുള്ള 'കേശവ ഗീതാനന്ദം 2020 പുരസ്‌കാരം പ്രശസ്ത തുള്ളൽ കലാകാരൻ കുട്ടമത്ത് ജനാർദ്ദനനും, ഗീതാനന്ദം 2020 യുവപ്രതിഭ പുരസ്‌കാരം കലാമണ്ഡലം നയനും സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
28ന് വൈകീട്ട് അഞ്ചിന് കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന അവാർഡ് ദാന സമ്മേളനം കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ഭരണ സമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അദ്ധ്യക്ഷനാകും. എൻ. ചെല്ലപ്പൻ മാസ്റ്റർ ഗീതാനന്ദൻ അനുസ്മരണ പ്രഭാക്ഷണം നടത്തും. കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, സിനിമാ താരങ്ങളായ രചന നാരായണൻകുട്ടി, ദേവി ചന്ദന, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിക്കും.