വടക്കാഞ്ചേരി: രമ്യ ഹരിദാസ് എം.പിയും അനിൽ അക്കര എം.എൽ.എയും ചേർന്ന് റെയിൽവേ വികസനത്തിന്റെ പേരിൽ തിരഞ്ഞെടുപ്പിന് മുൻപ് നാടകം കളിക്കുകയാണെന്ന് നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ. വടക്കാഞ്ചേരിയുടെ മാസ്റ്റർ പ്ലാൻ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പ് തയ്യാറാക്കിയിട്ടുള്ളതാണ്. മാസ്റ്റർ പ്ലാൻ അനുസരിച്ച് പദ്ധതി തയ്യാറാക്കാനാണ് എം.പിയും, എം.എൽ.എയും ശ്രമിക്കേണ്ടത്. വടക്കാഞ്ചേരിയിൽ ഒരു വികസനവും ചെയ്യാൻ കഴിയാത്തതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് എം.പിയും, എം.എൽ.എയും കൂടി ശ്രമിക്കുന്നതെന്നും പി.എൻ. സുരേന്ദ്രൻ അറിയിച്ചു.