കൊടുങ്ങല്ലൂർ: സർവീസ് പെൻഷൻകാരുടെ നാല് ഗഡു ക്ഷമാശ്വാസം സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ എറിയാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സൗജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും വഞ്ചന ആവർത്തിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എം കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം മുഹമ്മദ് അദ്ധ്യക്ഷനായി. അഴീക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റായി നിയമിതനായ ഇ.കെ അലി മുഹമ്മദിനെ ജില്ലാ പ്രസിഡന്റ് ഷാൾ അണിയിച്ചു. ബ്ലോക്ക് സെക്രട്ടറി വി.സി കാർത്തികേയൻ, അഡ്വ. പി.എസ് നജീബ്, കെ.കെ മുഹമ്മദ്, കെ.എച്ച് ലൈല, സെക്രട്ടറി വി.എ മുഹമ്മദ് സഗീർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം മുഹമ്മദ് (പ്രസിഡന്റ്), വി.എ മുഹമ്മദ് സഗീർ (സെക്രട്ടറി), കെ.കെ മുഹമ്മദ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.