തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷയായി. ജയിൽ മദ്ധ്യമേഖലാ ഡി.ഐ.ജി: സാം തങ്കയ്യൻ മുഖ്യപ്രഭാഷണം നടത്തി.റീജ്യണൽ വെൽഫയർ ഓഫീസർ കെ. ലക്ഷ്മി, ജോയിന്റ് സൂപ്രണ്ട് ടി. സുധിർ എന്നിവർ സംസാരിച്ചു. മണ്ണുത്തി ലയൺസ് ക്ലബ്, ഫാ. ഡേവിസ് ചിറമേൽ എന്നിവരെ അന്തേവാസികൾ ആദരിച്ചു. ഫാ. ഡേവിസ് ചിറമേൽ നടപ്പാക്കിയ വൺഡേ വൺ മീൽ പ്രോഗ്രാമിലേക്ക് വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ അവരുടെ വേതനത്തിൽ നിന്നും സമാഹരിച്ച 1500 ബിരിയാണിയുടെ (97,500 രൂപ) കൂപ്പൺ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷ് സൂപ്രണ്ട് ഓഫിസിൽ വച്ച് ഫാ. ഡേവിസ് ചിറമേലിന് കൈമാറി.