കയ്പമംഗലം: എസ്.എഫ്.ഐ സുവർണ സ്മൃതി പൂർവകാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു. നാട്ടിക ഏരിയയിലെ പൂർവകാല എസ്.എഫ്.ഐ പ്രവർത്തകരുടെ സംഗമം കയ്പമംഗലം വഞ്ചിപ്പുര കടപ്പുറത്ത് എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ പി.എം അഹമ്മദ് പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ പി.എസ് ഷജിത്ത് അദ്ധ്യക്ഷനായി. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി എം.എ ഹാരീസ് ബാബു, അഡ്വ. വി.കെ ജ്യോതി പ്രകാശ്, സംഘാടക സമിതി കൺവീനർ പി.വി നബീൽ, ട്രഷറർ ബി.എസ് ജ്യോത്സന, എസ്.എഫ്.ഐ നേതാക്കളായ സി.എസ് സംഗീത്, ജാസിർ ഇക്ബാൽ, എം.സി ശശിധരൻ, ബി.എസ് ശക്തിധരൻ എന്നിവർ സംസാരിച്ചു.