തൃശൂർ: അയ്യന്തോൾ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് പ്രധാന പങ്ക് വഹിച്ച കെ.കെ കുട്ടപ്പൻ (85) നിര്യാതനായി. അയ്യന്തോൾ ജനയുഗ കലാസമിതിയുടെ സ്ഥാപകനായിരുന്നു. ആർട്ടിസാൻ യൂണിയൻ രൂപീകരിക്കുന്നതിലും വിവിധ യൂണിയനുകൾ അയ്യന്തോളിൽ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യുവ കലാസാഹിതിയുടേയും നന്മയുടേയും പ്രവർത്തകനായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തേയും ജീവിതാനുഭവങ്ങളേയും ആസ്പദമാക്കി 'എന്റെ ഇന്നലെകൾ' എന്ന് പുസ്തകം രചിച്ചിട്ടുണ്ട്. സി.പി.ഐയുടെ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: കമലാക്ഷി. മക്കൾ: നളിനൻ (ഗൾഫ്), ബീന, ഷാജു, ബാബു.