sports
അതിരപ്പിള്ളിയിലെ ആദിവാസി സ്ത്രീകൾക്കുള്ള സ്പോർട്സ് ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന‌്റ് കെ.കെ.റിജേഷ് വിതരണം ചെയ്യുന്നു

അതിരപ്പിള്ളി: കുടുംബശ്രീയുടെ പെണ്ണിടം പദ്ധതിയുടെ ഭാഗമായി ആദിവാസി സ്ത്രീകൾക്ക് വോളിബാൾ, ജഴ്‌സി, ഷട്ടിൽ ബാറ്റ്, കിറ്റ് എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ രമ്യ ബിനു അദ്ധ്യക്ഷയായി. പൊകലപ്പാറ, വാഴച്ചാൽ കോളനികളിലെ സ്ത്രീകൾക്കാണ് കളിഉപകരണങ്ങൾ നൽകിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ 1998 വർഷ പൂർവ വിദ്യാർത്ഥികളുടേതായിരുന്നു സമർപ്പണം. ഊരുമൂപ്പത്തി ഗീത, ചാർപ്പ റേഞ്ച് ഓഫീസർ അജികുമാർ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ വിജയകൃഷ്ണൻ, ഫെസിലിറ്റേറ്റർമാരായ ഷാജി ജോബി, നിസി അനിൽ, ജനമൈത്രി പൊലീസ് മാർട്ടിൻ, മിനി വർഗീസ്, അനു വർഗീസ്, ജിത്തു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.