ljd
കോടശേരിയിൽ കോൺഗ്രസിൽ നിന്നും രാജിവച്ച് എൽ.ജെ.ഡിയിൽ ചേർന്നവരെ ജില്ലാ പ്രസിഡന‌്റ് യൂജിൻ മോറേലി പതാക കകൈമാറി സ്വീകരിക്കുന്നു

ചാലക്കുടി: കോൺഗ്രസിൽ നിന്നും കോടശ്ശേരിയിൽ 50ലധികം പേർ രാജിവച്ച് എൽ.ജെ.ഡിയിൽ ചേർന്നു. കുറ്റിച്ചിറ പുളിങ്കരയിൽ നടന്ന സ്വീകരണ സമ്മേളനം എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു.

എൻ.സി. ബോബൻ അദ്ധ്യക്ഷനായി. എം.ആർ. വിനയൻ, ലിന്റോ ജോയി, ലിജേഷ് പി. ജോർജ്, നിഖിൽ ത്യാഗരാജൻ, നിധിൻ പുഷ്‌കരൻ, ജിതിൻ പി. ജോർജ്, സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എൽ.ജെ.ഡിയിൽ ചേർന്നത്.
ഉണ്ണിക്കൃഷ്ണൻ പ്ലാശ്ശേരി, പരിയാരം പഞ്ചായത്ത് അംഗം ഡെസ്റ്റിൻ താക്കോൽക്കാരൻ, ആനി ജോയ്, എം.ഡി. ജോയി, ടി.ആർ. രവി, കെ.കെ. അനിൽകുമാർ, പി.കെ. മനോജ്, ഡേവീസ് തുടങ്ങിയവർ പ്രസംഗിച്ചു.