ചാലക്കുടി: ചാലക്കുടിപ്പാലത്തിൽ നിന്നും പുഴയിലേക്ക് വീണുകിടക്കുന്ന ട്രെയിലർ ലോറി പുറത്തെടുക്കുന്നത് വൈകും. ഞായറാഴ്ച രാത്രി 11 മുതൽ ദൗത്യം ആരംഭിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. പൊലീസും ദേശീയ അധികൃതരും ചേർന്നെടുത്ത തീരുമാനമായിരുന്നു മാറ്റിയത്. ഡിസാസ്റ്റർ മാനേജ്‌മെന്റ്, പൊതുമരാമത്ത്, റിവർ മാനേജ്‌മെന്റ് തുടങ്ങി വിവിധ വകുപ്പുകളെ കൂടി ഉൾപ്പെടുത്തിയ ശേഷം മതി, ദൗത്യം പൂർത്തിയാക്കലെന്ന് പൊലീസ് മേലധികാരികളിൽ നിന്നും നിർദ്ദേശമുണ്ടായി. ഏതെങ്കിലും വിധത്തിൽ അബദ്ധം പിണഞ്ഞാൽ പൊലീസിന് മാത്രം പഴി കേൾക്കേണ്ടി വരുമെന്ന ആശങ്കയാണ് തീരുമാനത്തിൽ മാറ്റിയത്.