drama

ചേർപ്പ്: വല്ലച്ചിറയിലെ ചാപ്പ കായലിൽ ജോസ് ചിറമ്മലിന്റെ അനശ്വരമായ ഓർമ്മകളുമായി നാടക ദ്വീപ് എന്ന ആശയത്തോടെ റിമെമ്പറൻസ് നാടക തിയേറ്റർ ഗ്രൂപ്പിന് തുടക്കമായി. നാടക ദ്വീപിന്റെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് അദ്ധ്യക്ഷനായി. നാടകത്തിന്റെ സമഗ്ര സംഭാവനയ്ക്ക് തിയേറ്റർ ഗ്രൂപ്പ് ഏർപ്പെടുത്തിയ പ്രഥമ ബാദൽ സർകാർ മെമ്മേറിയൽ പുരസ്‌ക്കാരം ഇ.ടി വർഗീസിന് സമ്മാനിച്ചു. മേള പ്രമാണി പെരുവനം കുട്ടൻ മാരാർ, ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, നടൻ ജയരാജ് വാര്യർ, സാംകുട്ടി പട്ടംകരി, നന്ദകിഷോർ കരിം, വി.ഡി പ്രേം പ്രസാദ്, ഷിബു എസ്. കൊട്ടാരം, എം. വിനോദ് , ശശിധരൻ നടുവിൽ, സജിത് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് റിമെമ്പറൻസ് തിയേറ്റർ ഗ്രൂപ്പിന്റെ കിഴവനും കടലും എന്ന ആദ്യ നാടകവും അരങ്ങേറി.

ശ്രദ്ധാകേന്ദ്രം

നാടകദ്വീപ് ഇങ്ങനെ