graduation-

തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങ് 28ന് നടക്കും. രാവിലെ 11ന് സർവകലാശാല ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിംഗ് വഴി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ ശൈലജ, സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ എന്നിവർ പങ്കെടുക്കും. സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലയിലെ കോളേജുകളിൽ നിന്നും മെഡിസിൻ 3,​986, ഡെന്റൽ സയൻസ് 1,​485, ആയുർവേദം 570, ഹോമിയോപ്പതി 221, സിദ്ധ 24, നഴ്‌സിംഗ് 884, ഫാർമസി 670, അലൈഡ് ഹെൽത്ത് സയൻസ് 646 എന്ന ക്രമത്തിൽ ആകെ 8,​486 വിദ്യാർത്ഥികൾക്കാണ് ബിരുദം വിതരണം ചെയ്യുന്നത്.