honey

തൃശൂർ: കണ്ണാറ പഴം-തേൻ പാർക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ. കണ്ണാറയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ബനാന ആൻഡ് ഹണി പാർക്കിന്റെ നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച് വിലയിരുത്തുകയായിരുന്നു മന്ത്രി.
തൃപ്തികരമായ നിലയിൽ പണികൾ പുരോഗമിക്കുന്നുണ്ടെന്നും ഫെബ്രുവരി ആറോടെ തേൻ ഉത്പാദിപ്പിക്കാനുള്ള നടപടി പൂർത്തിയാകും. ഏപ്രിൽ മാസത്തോടെ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കാനാകും. തേനിൽ നിന്നും വാഴപ്പഴത്തിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ ആരംഭിച്ചതാണ് ബനാന ആൻഡ് ഹണി പാർക്ക്.
സമൃദ്ധമായി ഉണ്ടാകുന്ന വാഴപ്പഴവും തേനുമായി ബന്ധപ്പെട്ടുള്ള മൂല്യവർദ്ധിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തിന് ആവശ്യമായ സംരംഭം തുടങ്ങാൻ കണ്ണാറയിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാമിൽ അഗ്രോ പാർക്ക് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്താരാഷ്ട്ര ടെൻഡർ നടത്തി മികച്ച യന്ത്രങ്ങളാണ് അഗ്രോപാർക്കിൽ സ്ഥാപിക്കുന്നത്.

തേനിന്റെ ഉൽപാദനവുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. സംസ്ഥാന കാർഷിക മേളയായ 'വൈഗ'യിൽ ആദ്യത്തെ തീം ആയി തെരഞ്ഞെടുത്തത് ഏത്തപ്പഴവും തേനുമായിരുന്നു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, വാർഡ് മെമ്പർ രേഷ്മ സജീഷ്, കെയ്‌കോ ഡിവിഷണൽ എൻജിനീയർ സുരേഷ് കുമാർ, പ്രൊജക്ട് എൻജിനീയർ ജിതിൻ സ്റ്റീഫൻ, ടി.ഡി.എൽ.സി മാനേജർ പ്രിയദർശൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.

രാജ്യത്തെ ആദ്യത്തെ പാർക്ക്


ആധുനിക യന്ത്രസാമഗ്രികളോടെ പ്രവർത്തിക്കുന്ന ഈ അഗ്രോ പാർക്ക് ഇന്ത്യയിലെ തന്നെ ആദ്യത്തേതായിരിക്കും. കൃഷിവകുപ്പിന് കീഴിലുള്ള കെയ്‌കോ ആണ് നോഡൽ ഏജൻസി. അഗ്രോ ബിസിനസ് കമ്പനി എന്ന പേരിൽ കമ്പനി രൂപീകരിച്ച് അതിന്റെ നേതൃത്വത്തിൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിനുള്ള സംരംഭം നടത്താനും ബ്രാൻഡിംഗിനുമുള്ള കോമൺ ഫെസിലിറ്റി സെന്ററാണ് ഒരുങ്ങുന്നത്.

രണ്ട് ഘട്ടമായി പൂർണ്ണസജ്ജം