കൊടുങ്ങല്ലൂർ: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുൻസിപാലിറ്റി എന്നിവിടങ്ങളിലെക്ക് വിജയിച്ച രൂപത അംഗങ്ങളെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങളെയും കോട്ടപ്പുറം രൂപത രാഷ്ട്രീയ കാര്യസമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. രൂപത മെത്രാൻ റൈറ്റ് . റവ.ഡോ. ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കാര്യസമിതി കൺവീനർ പി.ജെ തോമസ് അദ്ധ്യക്ഷതവഹിച്ചു.
വിവിധ ഇടവകകളിൽ നിന്നായി 48 പേരാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇവരെയും കേരള ഫോക്ക് ലോർ അക്കാഡമി അവാർഡിനർഹനായ അലക്‌സ് താളൂപ്പാടത്ത്, മനോരമ ചീഫ് എഡിറ്റേഴ്‌സ് അവാർഡിനർഹനായ ജിജോ ജോൺ പുത്തേഴത്ത്, സി.എസ്.എസ് ഇന്റർ നാഷണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോജോ മനക്കിൽ, കേരള ഫോക്ക്‌ലോർ അക്കാഡമി ഫെല്ലോഷിപ്പ് ലഭിച്ച തമ്പി പയ്യപ്പിള്ളി, കേരള ഫോക്ക്‌ലോർ അക്കാഡമി യുവപ്രതിഭ പുരസ്‌കാരം നേടിയ ജാക്‌സൻ കെ.എം എന്നിവരെയുമാണ് ആദരിച്ചത്. കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി വിൻസന്റ് , ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് , പറവൂർ മുൻസിപാലിറ്റി കൗൺസിലർ കെ.ജെ ഷൈൻ, കാടുകുറ്റിപഞ്ചായത്ത് മെമ്പർ മേഴ്‌സി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.