തൃപ്രയാർ: വാട്ടർ അതോറിറ്റി ഓഫീസിനു മുൻപിൽ തൊഴിലാളി സമരം. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) നാട്ടിക, ഗുരുവായൂർ ബ്രാഞ്ചുകളിലെ തൊഴിലാളികളാണ് വാട്ടർ അതോറിറ്റി നാട്ടിക ഓഫീസിനു മുൻപിൽ സമരം ചെയ്തത്. ജലവിതരണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക, ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന മാനേജ്‌മെന്റ് നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ഐ. കെ വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. വി.ആർ. ജിഷ അദ്ധ്യക്ഷയായി. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡോ.സിൽവൻ, യൂണിയൻ നാട്ടിക ഏരിയാ സെക്രട്ടറി വിമോദ്, പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ടി.എസ് ലക്ഷ്മണൻ, പി.ടി അനിൽകുമാർ, സുരേന്ദ്രൻ, പി.എ അഫ്‌സൽ, ദിലീപ് എന്നിവർ സംസാരിച്ചു.