vaxine

ആകെ വാക്‌സിൻ സ്വീകരിച്ചത് 6,​440

തൃശൂർ: തിങ്കളാഴ്ച 19 കേന്ദ്രങ്ങളിലായി നടന്ന വാക്‌സിൻ വിതരണത്തിൽ 2,​124 പേർ വാക്‌സിൻ സ്വീകരിച്ചു. ഗവ. മെഡിക്കൽ കോളേജ് 131, അമല മെഡിക്കൽ കോളേജ് 216, വൈദ്യരത്‌നം ആയുർവേദ കോളേജ് 89, തൃശൂർ ജനറൽ ആശുപത്രി 83, ദയ ആശുപത്രി 118, കൊടുങ്ങല്ലൂർ താലൂക്ക് ആസ്ഥാന ആശുപത്രി 152, വടക്കാഞ്ചേരി ജില്ലാ ആശുപത്രി 94, ചാവക്കാട് താലൂക്ക് ആശുപത്രി 108, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് 204, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി 119, ചാലക്കുടി താലൂക്ക് ആശുപത്രി 147, കുന്നംകുളം താലൂക്ക് ആശുപത്രി 91, ചേലക്കര താലൂക്ക് ആശുപത്രി 82, വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രം 83, മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം 66, ആലപ്പാട് സാമൂഹികാരോഗ്യകേന്ദ്രം 100, വാടാനപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രം 67, മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം 78, വടക്കേകാട് സാമൂഹികാരോഗ്യ കേന്ദ്രം 96 എന്നിങ്ങനെയാണ് വാക്‌സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ.

301 പേർക്ക് കൊവിഡ്

തൃശൂർ: 222 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 301 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,​079 ആണ്. തൃശൂർ സ്വദേശികളായ 103 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,820 ആണ്. 79,181 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. സമ്പർക്കം വഴി 301 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ആറ് പേർക്കും, രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായി.

ഹ​ണി​പാ​ർ​ക്കി​ൽ​ ​ജോ​ലി​ ​ന​ൽ​കാ​മെ​ന്ന് ​വാ​ഗ്ദാ​നം
ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ന്ന്

ക​ണ്ണാ​റ​:​ ​ക​ണ്ണാ​റ​യി​ൽ​ ​സം​സ്ഥാ​ന​ ​കൃ​ഷി​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​ബ​നാ​ന​ ​ആ​ൻ​ഡ് ​ഹ​ണി​ ​പാ​ർ​ക്കി​ൽ​ ​ജോ​ലി​ ​വാ​ങ്ങി​ ​ന​ൽ​കാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​ചി​ല​ ​വ്യ​ക്തി​ക​ളും​ ​ഏ​ജ​ൻ​സി​ക​ളും​ ​പ​ല​രി​ൽ​ ​നി​ന്നും​ ​പ​ണ​വും​ ​മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​കൈ​പ്പ​റ്റു​ന്ന​താ​യി​ ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞ​താ​യി​ ​ചീ​ഫ് ​വി​പ്പ് ​കെ.​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

ഇ​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​അ​ഗ്രോ​പാ​ർ​ക്ക് ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ ​കൃ​ഷി​മ​ന്ത്രി​ ​വി.​എ​സ് ​സു​നി​ൽ​കു​മാ​റി​ന്റെ​ ​ശ്ര​ദ്ധ​യി​ലും​ ​ഇ​ക്കാ​ര്യം​ ​പെ​ടു​ത്തി​യി​രു​ന്നു.​ ​സ​ർ​ക്കാ​ർ​ ​മാ​ന​ദ​ണ്ഡം​ ​പാ​ലി​ച്ചു​ ​മാ​ത്ര​മേ​ ​ഇ​വി​ടെ​ ​നി​യ​മ​ന​ങ്ങ​ൾ​ ​ന​ട​ത്തൂ​ ​എ​ന്നും​ ​മ​റി​ച്ച് ​ഹ​ണി​ ​പാ​ർ​ക്കി​ൽ​ ​ജോ​ലി​ ​വാ​ഗ്ദാ​നം​ ​ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​മാ​യ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യി​ ​ന​ട​ക്കു​ന്ന​ ​ഇ​ത്ത​രം​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ ​പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​ഇ​ക്കാ​ര്യം​ ​പ​റ​യു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.