ചാലക്കുടി: മേലൂർ - പൂലാനി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി മഹോത്സവം ഇന്നു മുതൽ ആരംഭിക്കും. ഫെബ്രുവരി ഒന്ന് വരെ നീളുന്ന ഉത്സവം കൊവിഡ് പ്രോട്ടോകോൾ പ്രകാരം ലളിതമായാണ് നടത്തുന്നത്. ചൊവ്വാഴ്ച രാത്രി 7.30ന് തന്ത്രി ഗുരുപഥം ആചാര്യൻ ഡോ. ടി.എസ്. വിജയൻ കൊടിയേറ്റ് ചടങ്ങ് നിർവഹിക്കും. മഹോത്സവ ദിനമായ ശനിയാഴ്ച ഉച്ചയ്ക്ക് പൂജാ ദ്രവ്യങ്ങളുടെ സമർപ്പണം നടക്കും. വിവിധ സംഘങ്ങൾ കാവടി അഭിഷേകത്തിനു പകരം ഇക്കുറി ദ്രവ്യ സമർപ്പണമാണ് നടത്തുന്നത്. വൈകീട്ട് നാലിന് എഴുന്നള്ളിപ്പ് നടക്കും. ഞായറാഴ്ച രാത്രി പള്ളിവേട്ടയും പ്രെബ്രുവരി ഒന്നിന് ആറാട്ടും നടക്കും.