urineshed
പുളിയിലപ്പാറയിലെ ഇടിഞ്ഞുവീഴാറായ മൂത്രപ്പുര.

ചാലക്കുടി: പൊരിങ്ങൽകുത്ത് ഡാമിന്റെ പ്രവേശന കവാടം കൂടിയായ പുളിയിലപ്പാറയിൽ പ്രാഥമിക ആവശ്യത്തിന് പോലും സൗകര്യമില്ലാതെ ജനങ്ങൾക്ക് കഷ്ടപ്പാട്. മേൽക്കൂരയും സുരക്ഷയുമില്ലാതെ പഴയ നാൽച്ചുവരുകൾക്കുള്ളിലാണ് പലരും പ്രാഥമിക ആവശ്യം നിറവേറ്റുന്നത്.

റോഡരികിലെ പഴകി ദ്രവിച്ച മൂത്രപ്പുര പുതുക്കി നിർമ്മിക്കുന്നതിന് അതിരപ്പിള്ളി പഞ്ചായത്ത് തയ്യാറാണ്. എന്നാൽ വനപാലർ അംഗീകാരം നൽകാത്തതാണ് തടസമാകുന്നത്. ഓരോ മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് വനംവകുപ്പിന്റെ തടസവാദമെന്നാണ് നാട്ടുകാരുടെ ആരോപണം.

മലക്കപ്പാറ വരെയുള്ള ദീർഘദൂരെ യാത്രയ്ക്ക് ആദിവാസികൾ അടക്കമുള്ള സ്ത്രീകൾ ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത്. എത്രയും വേഗം ഇവിടെ ശൗചാലയം നിർമ്മിക്കാൻ വനപാലകർ അനുമതി നൽകണമെന്ന് പുളിയിലപ്പാറ കാഴ്ച സ്വയം സഹായ സംഘം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.എസ്. ഷാജി അദ്ധ്യക്ഷനായി. സെക്രട്ടറി കാർത്തികേയൻ, ട്രഷറർ പി.കെ. ഷാജി എന്നിവർ സംസാരിച്ചു.