തൃശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹൈടെക്കാക്കിയത് 3,928 ക്ലാസ്മുറികൾ. പ്രൈമറി സ്കൂളുകളിൽ ഹൈടെക് സംവിധാനം ഒരുക്കിയത് 904 ഇടങ്ങളിൽ. കിഫ്ബിയിൽ നിന്നുള്ള പണമാണ് ഏറിയ പങ്കും ഇതിനായി ചെലവഴിച്ചത്.
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്സ്) വഴി നടപ്പാക്കുന്ന ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികൾ ജില്ലയിലെ 1,347 സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പൂർത്തിയായി. സർക്കാർ എയ്ഡഡ് വിഭാഗത്തിലെ ഒന്നു മുതൽ 7 വരെ ക്ലാസുകളുള്ള 905ഉം എട്ടു മുതൽ 12 വരെ ക്ലാസുകളുള്ള 442ഉം അടക്കം 1,347 സ്കൂളുകളിലാണ് ഹൈടെക് വിന്യാസം പൂർത്തിയായത്. 1,107 സ്കൂളുകളിൽ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഏർപ്പെടുത്തി.
മികവിന്റെ കേന്ദ്രങ്ങൾ
കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയതു മൂലം നിരവധി സ്കൂളുകളാണ് മികവിന്റെ പാതയിലായത്. സ്മാർട്ട് ക്ലാസ്, സ്മാർട്ട് ലാബ് പദ്ധതികൾ പൂർത്തിയായി. മുഴുവൻ ഹയർ സെക്കൻഡറി സ്കൂളും ഹൈടെക് പട്ടികയിൽ ഇടം നേടിയ ഏക മണ്ഡലം ചേലക്കരയാണ്. ജില്ലയിൽ മികവിന്റെ കേന്ദ്രം പദ്ധതി ഈ വർഷം പൂർത്തിയാകും.
കിഫ്ബി ഫണ്ട് ഇങ്ങനെ
ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ് മുറികളിൽ
എൽ.പി / യു.പി വിഭാഗത്തിൽ
കൈറ്റ്സ് വഴി വിന്യസിച്ചത്:
കിഫ്ബിയും കിലയും കൈകോർത്ത്
കിഫ് ബി-കില ഫണ്ടിൽ ഉൾപ്പെടുത്തി 32 വിദ്യാലയങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ 10 സ്കൂളുകളുടെ ശിലാസ്ഥാപനം ഉടനെ നടക്കും. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുന്ന 52 വിദ്യാലയങ്ങളിൽ 22 സ്കൂളുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ജനുവരിയിൽ 5 സ്കൂളുകളുടെയും ഫെബ്രുവരിയിൽ ഒമ്പത് സ്കൂളുകളുടെയും നിർമ്മാണവും പൂർത്തീകരിക്കും. ഈ പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റ് വിദ്യാലയങ്ങളുടെ നിർമ്മാണവും മാർച്ചിൽ പൂർത്തീകരിക്കും.