പേരാമംഗലം : പേരാമംഗലം വെട്ടിക്കാവളപ്പിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാരത് സേവക് സമാജിന്റെ ജില്ലാ വൈസ് ചെയർമാനായി വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. ഒളരിയിലുള്ള നഴ്സറി ടീച്ചേഴ്സ് പരിശീലന കേന്ദ്രത്തിന്റെ പ്രധാന ചുമതലകൾ വഹിച്ചിരുന്നു. പേരാമംഗലത്ത് പ്രവർത്തിക്കുന്ന അർച്ചന അങ്കണവാടിയുടെ മുഖ്യ ശില്പിയാണ്. വെട്ടിക്കാവളപ്പിൽ രാമനാണ് പിതാവ്. ഭാര്യ: രമണി. മക്കൾ : ഫെബിൻ, മഞ്ജു. മരുമകൻ : പ്രഭാകുമാർ (ബൈജു). സഹോദരങ്ങൾ : രവീന്ദ്രൻ , സിന്ധു.