ac

തൃശൂർ: സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന രീതി സി.പി.എമ്മിലോ എൽ.ഡി.എഫിലോ ഇല്ലെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ അനിൽ അക്കരയ്ക്ക് ജനം നല്ല മറുപടി നൽകി. അനിൽ അക്കരയുടെ പഞ്ചായത്തും വാർഡും വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയും എൽ.ഡി.എഫ് പിടിച്ചത് അദ്ദേഹം ഉന്നയിക്കുന്ന വാസ്തവമല്ലാത്ത കാര്യങ്ങൾക്ക് ജനം നൽകിയ മറുപടിയാണെന്നും മൊയ്തീൻ പറഞ്ഞു.