കയ്പമംഗലം: ദേവമംഗലം ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ജനുവരി 25 മുതൽ 1 വരെ നടക്കുന്ന ക്ഷേത്ര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെമ്മാലിൽ നാരായണൻ കുട്ടി ശാന്തിയുടെയും ബിജു നാരായണൻകുട്ടി ശാന്തിയുടെയും ക്ഷേത്രം മേൽശാന്തി അഖിലേഷ് ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നാരായണൻകുട്ടി ശാന്തി കൊടിയേറ്റ് നടത്തി.
കൊവിഡ് മാനദണ്ഡം പാലിച്ച് താന്ത്രിക ചടങ്ങുകൾ മാത്രം നടത്തും. ഗുരുപൂജ, മുത്തപ്പന്മാർക്ക് വിശേഷാൽ പൂജ, ആചാര്യവരണം, വാസ്തുബലി, പുണ്യാഹം, പ്രാസാദശുദ്ധി, ദീപാരാധന, അത്താഴ പൂജ, മുളയിടൽ, ശ്രീഭൂതബലി, പാൽക്കാവടി, ഭസ്മക്കാവടി, ശാസ്താംപാട്ട്, പള്ളിവേട്ട മഹോത്സവം, താലം എഴുന്നള്ളിപ്പ്, ചിന്തുപാട്ട്, പള്ളിയുണർത്തൽ , ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്കൽ, ആറാട്ട് കഞ്ഞി വിതരണം എന്നിവ നടക്കും.