തൃശൂർ: കാറളം പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ പട്ടികവിഭാഗങ്ങൾക്കുവേണ്ടി പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഭവനനിർമ്മാണ പദ്ധതിയിൽ ജനറൽ വിഭാഗങ്ങളെ ഉൾപ്പെടുത്താനുള്ള നടപടിക്കെതിരെ സംസ്ഥാന പട്ടികജാതി ഗോത്ര വർഗ കമ്മിഷൻ നടപടി ആരംഭിച്ചു. പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് ജനറൽ വിഭാഗങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള സർക്കാർ നടപടിക്കെതിരെ ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷന് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് കമ്മിഷൻ ജില്ലാ പട്ടികജാതി വികസന ഓഫീസർ, കാറളം പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.