കൊടുങ്ങല്ലൂർ: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാട്ടിലാകെ ബഹുജന റാലികൾ നടന്നു. കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് കർഷക പരേഡും ട്രാക്ടർ റാലിയും നടത്തിയത്.

മതിൽമൂലയിൽ നിന്നും മതിലകത്തേക്ക് നടത്തിയ റാലി സി.പി.എം ഏരിയ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പി.സി രാജൻ, സുനിൽ കുമാർ, മുരളി തുടങ്ങിയവർ സംസാരിച്ചു. പള്ളി നsയിൽ നിന്നും എസ്. എൻ പുരത്തേക്ക് നടത്തിയ റാലി എ.എസ് സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു.

കർഷക സംഘം ഏരിയ സെക്രട്ടറി എം. എസ് മോഹനൻ, ഏരിയ ട്രഷറർ ടി. കെ രമേഷ്ബാബു, കെ. രഘുനാഥ്, കെ. മനോജ്, കെ. കെ അഷറഫ് തുടങ്ങിയവർ സംസാരിച്ചു. എടവിലങ്ങ് ചന്തയിൽ നടത്തിയ റാലി ഷഫീർ ഉദ്ഘാടനം ചെയ്തു. എ.പി ആദർശ്, കെ.കെ മോഹനൻ, നിഷ അജിതൻ തുടങ്ങിയർ സംസാരിച്ചു. ടൗൺ ഹാളിൽ നിന്നും കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷന് മുന്നിലേക്ക് നടത്തിയ റാലി ഏരിയ ട്രഷറർ ടി. കെ രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. ആർ ജൈത്രൻ, പി. ആർ രാമദാസ്, ടി.എച്ച് വിശ്വംഭരൻ , കെ. ആർ ഉണ്ണിക്കൃഷ്ണൻ, മുസ്താ ക്ക് അലി തുടങ്ങിയവർ സംസാരിച്ചു.

എറിയാട് പേ ബസാറിലേക്ക് നടത്തിയ റാലി പഞ്ചായത്ത് പ്രസിഡൻ്റ് കെ. പി രാജൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് കറുകപ്പാടത്ത്, ഷായി അയ്യാരിൽ, മുഹമ്മദ് ഹനീഫ, ടി. പി റഹിം തുടങ്ങിയവർ സംസാരിച്ചു. മേത്തലയിൽ നടത്തിയ റാലി ജില്ലാ വൈസ് പ്രസിഡൻ്റ് അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. കെ.ആർ. അപ്പുക്കുട്ടൻ, ഷീലരാജ് കമൽ, എ.ജി പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.