inaguration
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: മോഡി സർക്കാർ നടത്തുന്ന കർഷക വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ചും സമരം നടത്തുന്ന കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർമാൻ ഷിനിജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കെ.വി വസന്ത കുമാർ, പി.പി സുഭാഷ്, സി.കെ രാമനാഥൻ, എം.ജി രാജൻ എന്നിവർ പ്രസംഗിച്ചു. കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ കർഷക ട്രാക്ടർ പരേഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളനം നടത്തി. പി.വി സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അനസ് നദ്വി, രാജീവ്, പി.ഡി വിശ്വംഭരൻ, ജോസ് കുരിശിങ്കൽ, അബ്ദുൾ റഷീദ് മാസ്റ്റർ, എൻ. ബി അജിതൻ, നെജു ഇസ്മയിൽ, വി.ഐ ശിവരാമൻ എന്നിവർ സംസാരിച്ചു.