jayarajan
മരിച്ച ജയരാജൻ

ചാലക്കുടി: ദേശീയ പാതയിലെ കോടതി ജംഗ്ഷനിൽ ആപ്പ ആട്ടോയിൽ ലോറിയിടിച്ച് ഒരു മരണം. പട്ടിക്കാട് ചെമ്പുത്തറ ശങ്കരൻകുട്ടി നായരുടെ മകൻ ജയരാജൻ(50) ആണ് മരിച്ചത്. ആട്ടോ ഡ്രൈവറാണ് മരിച്ച ജയരാജൻ. തിങ്കളാഴ്ച രാത്രി 11 നായിരുന്നു അപകടം. അങ്കമാലിയിൽ നിന്നും ചെമ്പുത്തറയിലേക്ക് പോയതായിരുന്നു.

അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ ജയരാജനെ സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. അങ്കമാലിയിൽ നിന്ന് മറ്റൊരാൾക്ക് നായക്കുട്ടികളെ വാങ്ങി തിരിച്ചു വരുകയായിരുന്നു ജയരാജൻ. ഭാര്യ: അമൃതബിന്ദു. മകൾ: കൃഷ്‌ണേന്ദു.