കൊടുങ്ങല്ലൂർ: എറിയാട് ബ്ലോക്കിന് തെക്ക് വശം താമസിക്കുന്ന റിട്ട: പ്രൊഫസർ കെ.എ. അബ്ദുൽ റഹ്മാൻ (കഴിവിൻ താഴത്ത് - 72) നിര്യാതനായി. ദീർഘകാലം എം.ഇ.എസ് അസ്മാബി കോളേജിലെ പ്രൊഫസർ ആയിരുന്നു. പൊന്നാനി, വളാഞ്ചേരി എം.ഇ.എസ് കോളേജുകളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റംലത്ത്. മക്കൾ: ഷെമീർ, ഷെനിൽ, ഷിൻസി. മരുമക്കൾ: നിസ, തസ്‌നിം, ഷെമീർ.