കൊടകര: വട്ടേക്കാട് കിഴക്കുംചേരി വീട്ടിൽ ബാബുവിന്റെ മകൻ അതുൽ(12) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെ വീടിനോട് ചേർന്നുള്ള വളപ്പിൽ ആയിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സംഭവം അറിഞ്ഞ് കുട്ടിയെ കൊടകരയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുമ്പേ മരിച്ചിരുന്നു. തേശ്ശേരി എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്‌കാരം ഇന്ന്. അമ്മ: സ്വപ്ന. സഹോദരി: അപർണ.