കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി സുബ്രഹ്മണ്യൻ (58) നിര്യാതയായി. സി.പി.എം ശ്രീനാരായണപുരം ലോക്കൽ കമ്മിറ്റി മുൻ അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്നു. രണ്ടുവട്ടം ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റും അംഗൻവാടി ടീച്ചറുമായിരുന്നു. ഭർത്താവ് വെങ്കിടിങ്ങിൽ സുബ്രഹ്മണ്യൻ. പഞ്ചായത്ത് ഓഫീസിനു മുന്നിൽ പൊതുദർശനത്തിനു ശേഷം സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: പ്രജീഷ്, ധന്യ. മരുമക്കൾ: ജിഷ്ണ, സനീഷ്.