തൃശൂർ: ജില്ലയിലെ പത്തൊമ്പത് ഗ്രാമപഞ്ചായത്തുകൾ ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ 100 ശതമാനം വീടുകളുടെ നിർമാണം പൂർത്തിയാക്കി. കോലഴി, അവണൂർ, മുളങ്കുന്നത്തുകാവ്, വെങ്കിടങ്ങ്, മണലൂർ, അവിണിശ്ശേരി, പാറളം, പറപ്പൂക്കര, പെരിഞ്ഞനം, കയ്പമംഗലം, അന്നമനട, കുഴൂർ, കാടുകുറ്റി, കൊരട്ടി, മുല്ലശ്ശേരി, നെന്മണിക്കര, പൊയ്യ, തോളൂർ, വെള്ളാങ്ങല്ലൂർ പഞ്ചായത്തുകളാണ് 100 ശതമാനത്തിൽ എത്തിയത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നാം ഘട്ടത്തിൽ 97 ശതമാനം വീടുകളുടെ നിർമാണം പൂർത്തിയാക്കി. ലൈഫ് മിഷൻ നിലവിൽ വന്നതിനു ശേഷം മൂന്ന് ഘട്ടങ്ങളിലായി ജില്ലയിൽ 17983 വീടുകളാണ് പൂർത്തിയായത്.