thaipooyam
കാ​വ​ടി​യാ​ടി...​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​ശ്രീ​മാ​ഹേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ലെ​ ​തൈ​പ്പൂ​യ​ ​മ​ഹോ​ത്സ​വ​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ന​ട​ന്ന​ ​കാ​വ​ടി​യാ​ട്ടം.

തൃശൂർ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂർക്കഞ്ചേരി തൈപ്പൂയ്യം ആഘോഷിച്ചു. ജില്ലയിലെ പ്രധാന പൂയാഘോഷം നടക്കുന്ന കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ രാവിലെ അഞ്ചിന് അഭിഷേകം നടന്നു. തുടർന്ന് കർപ്പൂര വരവും ഉണ്ടായി. രാവിലെ ഒമ്പത് മുതൽ നിയന്ത്രണങ്ങൾ പാലിച്ച് വിവിധ ദേശങ്ങളിൽ നിന്ന് ഓരോ കാവടികളുമായി അഭിഷേകത്തിനെത്തി. വൈകിട്ട് കണിമംഗലം, വെളിയന്നൂർ, കണ്ണംകുളങ്ങര എന്നീ ദേശങ്ങളിൽ നിന്ന് ഓരോ ആനകളുമായി എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് മേളത്തോടെ പൂയാഘോഷച്ചടങ്ങുകൾ സമാപിച്ചു. മുൻ കാലങ്ങളെ പോലെ രാത്രിച്ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ചടങ്ങുകൾക്ക് മേൽശാന്തി വി.കെ. രമേഷ് ശാന്തിയും പരിപാടികൾക്ക് എസ്.എൻബി.പി യോഗം ഭാരാവാഹികളും നേതൃത്വം നൽകി. ഇന്ന് രാവിലെ പകൽ എഴുന്നള്ളിപ്പും ഉണ്ടായിരിക്കും.