തൃശൂർ: സംസ്ഥാന ഭാഗ്യക്കുറിയെ തകർത്ത് അന്യ സംസ്ഥാന ലോട്ടറികൾക്ക് ചുവപ്പ് പരവതാനി വിരിക്കാൻ ഇടത് സർക്കാർ ഗുഢാലോചന നടത്തുകയാണെന്ന് ഐ.എൻ ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി കുറ്റപെടുത്തി. അന്യസംസ്ഥാന ലോട്ടറി തടയുക, കൊവിഡ് ബാധിച്ച തൊഴിലാളികൾക്ക് 20000 രൂപ സഹായധനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോട്ടറി എജന്റസ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുന്ദരൻ കുന്നത്തുള്ളി.
യുണിയൻ ജില്ലാ പ്രസിഡന്റ് ടി.വി. ചന്ദ്രമോഹൻ ധർണ്ണയിൽ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് പി.പി. സാന്റെസ് മുഖ്യപ്രഭാഷണം നടത്തി. പി.എൻ. സതീഷ്, ബെന്നി ജെയ്ക്കബ്, സോമൻ ഭാഗ്യധാര, എം.ഒ തോമസ്, വിനോദ് വിതയത്തിൽ തുടങ്ങിയവർ സംസാരിച്ചു.