കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുടെ പഞ്ചായത്ത് തല പ്രഖ്യാപനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ഭവന രഹിതരായ 230 പേർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീടുകൾ നൽകിയതിന്റെയും, ഭൂരഹിതരായ 48 പേർക്ക് ഭൂമി വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപ വീതം നൽകിയതിന്റെയും പ്രഖ്യാപനമാണ് എസ്.എൻ പുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ജയ, ക്ഷേമകാര്യം ചെയർമാൻ മിനി, വികസന കാര്യം ചെയർമാൻ കെ.എ. അയൂബ്, സെക്രട്ടറി കെ.എസ്. രാമദാസ്, വാർഡ് മെമ്പർ ടി.എസ് ശീതൾ, അസി. സെക്രട്ടറി രതി, സി.ഡി.എസ് ചെയർമാൻ ആർ.വി. ലിനി തുടങ്ങിയവർ സംസാരിച്ചു.