kuhs

തൃശൂർ: കേരള ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിലിന്റെ പരിഷ്‌കാരങ്ങൾക്കെതിരെ അദ്ധ്യാപക സംഘടനകൾ .

അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു കോളേജിൽ തൊഴിൽ ചെയ്യുന്ന അദ്ധ്യാപകർക്ക് അതേ വർഷം മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനാകില്ലെന്ന പുതിയ വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ സ്ഥലംമാറിപ്പോകാനുള്ള സ്വാതന്ത്ര്യനിഷേധമാണെന്നാണ് പരാതി. എന്നാൽ , ഒരദ്ധ്യാപകൻ ഒരു അദ്ധ്യയന വർഷം ഒരിടത്ത് തന്നെ ജോലി ചെയ്യുന്നത് വഴി പഠനനിലവാരം ഉയർത്താനാവുമെണ് അധികൃതരുടെ വാദം.

സ്വാശ്രയ കോളേജ് അദ്ധ്യാപകരുടെ നിയമനത്തിലോ ക്ഷേമത്തിലോ യാതൊരിടപെടലും നടത്തിയിട്ടില്ലാത്ത ആരോഗ്യ സർവകലാശാല ഇപ്പോൾ നടത്തുന്ന നീക്കം സ്വകാര്യ മാനേജ്‌മെന്റുകളെ പ്രീതിപ്പെടുത്താനാണെന്നും വിമർശനമുണ്ട്. സ്വകാര്യ മാനേജ്മെന്റുകൾ അദ്ധ്യാപകർക്ക് സ്വഭാവിക നീതി നിഷേധിച്ചാലും ലേബർ കമ്മിഷനിലോ, യൂണിവേഴ്‌സിറ്റി ട്രിബ്യൂണലിലോ പരാതിപ്പെടാൻ വകുപ്പില്ല. സിവിൽ കോടതികളെ ആശ്രയിച്ചാൽ വിധി വരുന്നതിന് വർഷങ്ങളെടുക്കുമെന്നതിനാൽ ,മാനേജ്മന്റുകളുടെ ഏകപക്ഷീയ നടപടികൾക്ക് വഴങ്ങികൊടുക്കുക മാത്രമേ നിർവാഹമുള്ളൂവെന്ന് അദ്ധ്യാപകർ പറയുന്നു.

സ്വാശ്രയ കോളേജ് അദ്ധ്യാപകർക്ക് ലോക് ഡൗൺ കാലത്ത് പോലും കൃത്യമായ ശമ്പളം നൽകിയില്ലെന്നും, ഓൺലൈൻ ക്ലാസിന് ശമ്പളം ചോദിച്ചവരെ പിരിച്ചുവിട്ടെന്നും പരാതിയുണ്ട്

പിരിച്ചുവിട്ടാൽ മറ്റൊരു സ്ഥാപനത്തെ സമീപിക്കാൻ ഇൻസ്‌പെക്‌ഷൻ വരെ കാത്തിരിക്കണം.