ചേലക്കര: നിയോജക മണ്ഡലത്തിൽ 2020 ഉണ്ടായ കാലവർഷക്കെടുതിയിൽ തകർന്ന പതിനെട്ടു റോഡുകൾ അറ്റകുറ്റപണി ചെയ്യുന്നതിനായി 1.8 കോടി രൂപ അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. തിരുവില്വാമല പഞ്ചായത്ത് ആനപ്പാറ മിച്ചഭൂമി റോഡ് 10 ലക്ഷം, എരവത്തൊടി അയ്യപ്പൻകാവ് റോഡ് 10 ലക്ഷം, പഴയന്നൂർ പഞ്ചായത്ത് മാപ്പിളക്കുളമ്പ് മുത്തലം കോട് റോഡ് 10 ലക്ഷം, നിരപ്പുകണ്ടം ജേക്കപ്പേട്ടൻ റോഡ് 10 ലക്ഷം, കൊണ്ടാഴി പഞ്ചായത്ത് നിലക്കുളം റോഡ് 10 ലക്ഷം, നവോദയ ഉള്ളാട്ടുകുളം റോഡ് 10 ലക്ഷം, ചേലക്കര പഞ്ചായത്ത് പാലഞ്ചേരി റോഡ് 10 ലക്ഷം, പണ്ടാരത്തു കുളമ്പ് പ്ലാന്റേഷൻ റോഡ് 10 ലക്ഷം , പാഞ്ഞാൾ പഞ്ചായത്ത് തലച്ചിറ കുളമ്പ് റോഡ് 10 ലക്ഷം, മാവിൻ ചുവട് കോരൻ തൊടി കോളനി റോഡ് 10 ലക്ഷം, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ എം.എൽ.എ റോഡ് 10 ലക്ഷം, പത്മാലയം കോമ്പൗണ്ട് റോഡ് 10 ലക്ഷം, മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ എ.കെ.ജി കോർണർ നസ്‌റത്ത് റോഡ് 10 ലക്ഷം, വണ്ടിപ്പറമ്പ് മണ്ഡലം ഭയന്ന് റോഡ് റീ ടാറിംഗ് 10 ലക്ഷം , വരവൂർ ഗ്രാമപഞ്ചായത്തിലെ നെട്ടുകണ്ണി കോളനി റോഡ് 10 ലക്ഷം, രാമൻചിറ കൊറ്റുപുറം റോഡ് 10 ലക്ഷം എത്തിങ്ങനെ മണ്ഡലത്തിലെ 18 റോഡുകൾ പുനരുദ്ധീകരിക്കുന്നതിനാണ് ഒരു കോടി എമ്പതു ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.