acqueduct

പീച്ചി: പ്രളയത്തിൽ തകർന്ന പീച്ചി ഇടതുകര കനാലിന് ശാശ്വത പരിഹാരമാകുന്ന അക്വഡക്റ്റിന്റെ നിർമാണോദ്ഘാടനം ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ജലസേചന വകുപ്പ് പീച്ചി പദ്ധതിയുടെ ഭാഗമായി അക്വഡക്റ്റ് നിർമാണപ്രവർത്തനങ്ങൾക്ക് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 2.90 കോടി ഫണ്ട് അനുവദിച്ചു.

മലയോര മേഖയിലെ കൃഷിക്കും കുടിവെള്ള പദ്ധതികൾക്കും പ്രയോജനമാകുന്ന ഇടതുകര കനാലിന്റെ പുത്തൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന ഭാഗമാണ് 2018ലെ പ്രളയത്തിൽ തകർന്നത്. സോയിൽ പൈപ്പിംഗ് മൂലം ചിറ്റലകുന്ന് ഭാഗത്തെ ഏകദേശം 60 മീറ്റർ കനാൽ ഇടിഞ്ഞു. 2000 ഹെക്ടർ നെൽപ്പാടമാണ് പീച്ചി ജലസേചനത്തെ ആശ്രയിക്കുന്നത്.
നിലവിലുള്ള പൈപ്പുകൾ മാറ്റുകയും 60 മീറ്റർ നീളത്തിൽ പുതിയ അക്വഡക്റ്റ് നിർമ്മിക്കുകയും ചെയ്യും.

ചീഫ് വിപ്പ് കെ. രാജൻ എം.എൽ.എ അദ്ധ്യക്ഷനായി.

അക്വഡക്റ്റിനോട് ചേർന്നു വരുന്ന ഭാഗത്ത് 250 മീറ്റർ നീളത്തിൽ വലതു ബണ്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണം

പി.ഡബ്ല്യു.ഡി റോഡിനു താഴെയുള്ള തോട്ടിലേക്ക് മഴവെള്ളം എത്തിക്കുന്ന ചാലിന്റെ നിർമ്മാണം

അക്വഡക്റ്റിനോട് ചേർന്നുവരുന്ന ഭാഗത്ത് 75 മീറ്റർ നീളത്തിൽ വലത് ബണ്ടിൽ കോൺക്രീറ്റ് റോഡ് നിർമ്മാണം

അക്വഡക്റ്റിന്റെ മുൻപിലായി 200 മീറ്റർ നീളത്തിൽ കേടുപാടുകളുള്ള ഭാഗം പുനരുദ്ധാരണം

സോയിൽ പൈപ്പിംഗ് മൂലം ബലക്ഷയം സംഭവിച്ച കനാൽ ബണ്ട് റോഡ് ബലപ്പെടുത്തൽ