കൊടുങ്ങല്ലൂർ: ലൈഫ് പദ്ധതി രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും തദ്ദേശ സ്ഥാപന തല ഗുണഭോക്തൃ സംഗമവും അദാലത്തും നടത്തി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നിർവഹിച്ചു. നഗരസഭ ടൗൺ ഹാളിൽ തദ്ദേശ സ്ഥാപന തല ഗുണഭോക്തൃ സംഗമം നടത്തി. ചെയർപേഴ്‌സൺ എം.യു. ഷിനിജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, എൽ.സി. പോൾ, ഷീല പണിക്കശ്ശേരി എന്നിവർ സംസാരിച്ചു. എൻജിനിയർ എസ്. പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ സ്വാഗതവും പി.എം.എ.വൈ മാനേജർ ജി. അരുൺ നന്ദിയും പറഞ്ഞു.