തൃശൂർ: ഉത്സവപ്പറമ്പുകളിലെ നിറ സാന്നിദ്ധ്യമായിരുന്ന പെരുമ്പിലാവ് കെ.ആർ. ഗ്രൂപ്പിന്റെ കൊമ്പൻ ശിവപ്രസാദ് ചെരിഞ്ഞു. ഒരു മാസത്തിലേറെ നാളായി ചികിത്സയിലായിരുന്ന ശിവ പ്രസാദ് ഇന്നലെ ഉച്ചയോടെ ആയിരുന്നു ചെരിഞ്ഞത്. ഒമ്പത് അടിയിലേറെ ഉയരമുള്ള ശിവ പ്രസാദ് ജില്ലയിലെ പ്രധാന ഉത്സവങ്ങളിൽ തിടമ്പ് ഏറ്റിയിട്ടുണ്ട്. 56 വയസായിരുന്നു.