lijo
മരിച്ച ലിജോ

കോടശ്ശേരി: കൊവിഡ് മുക്തനായ യുവാവ് വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. മേച്ചിറ മാളിയേക്കൽ ജയിംസിന്റെ മകൻ ലിജോ (31) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ അവസാനത്തെ ആഴ്ച കൊവിഡ് ബാധിച്ച ലിജൊ നാട്ടിക കൊവിഡ് സെന്ററിലും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് രോഗം മാറി വീട്ടിലെത്തിയത്. ഭാര്യ: റിനി. മക്കൾ: ഇവ്‌ലിൻ, അബ്രാം. സംസ്‌കാരം വെള്ളിയാഴ്ച മേട്ടിപ്പാടം സെന്റ്‌ജോസഫ് പള്ളി സെമിത്തേരിയിൽ.