തൃശൂർ: കുരിയച്ചിറയിൽ നടക്കുന്ന ചുറ്റുവട്ടം നാട്ടു ചന്തയിൽ അടുക്കള കൃഷിക്കാരായ വീട്ടമ്മമാർക്കായി നാടൻ വിത്തു സംഭരണവും വിതരണവും സൗജന്യമായി നടത്തുന്ന വിത്ത് ബാങ്ക് ആരംഭിക്കുന്നു. ഓരോ വീടുകളിലും ഉണ്ടാകുന്ന പച്ചക്കറികൾ, കിഴങ്ങ് വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ നടീൽ വസ്തുക്കളോ വിത്തുകളോ പരസ്പരം കൈമാറ്റത്തിനായി വേദിയൊരുക്കുകയാണ് ചുറ്റുവട്ടം നാട്ടുച്ചന്ത. തികച്ചും സൗജന്യമായി അവരവർക്ക് വേണ്ട വിത്തുകൾ പരസ്പരം വിതരണം ചെയ്യുന്നതിലൂടെ അടുക്കളകൃഷിയെ പ്രോത്സാഹിപ്പിക്കുകയും നാടൻ വിത്തുകളുടെ സംരക്ഷണവുമാണ് ചുറ്റുവട്ടം നാട്ടുച്ചന്ത ലക്ഷ്യമിടുന്നത്.
നാട്ടുച്ചന്തയിലെ ക്രമീകരണം
ഓരോ വീടുകളിലും ഉള്ള കാന്താരിമുളക്, മത്തങ്ങ മുളക്, തുവരവിത്ത്, വയലറ്റ് മുളക്, അമരവിത്ത്, പാഷൻ ഫ്രൂട്ട്, കോവയ്ക്ക തണ്ട്, കപ്പ തണ്ട്, നാടൻ പപ്പായ വിത്ത്, മുരിങ്ങ തറി, ഇഞ്ചി, മഞ്ഞൾ, മാങ്ങ ഇഞ്ചി, കസ്തൂരി മഞ്ഞൾ, വീടുകളിൽ മുളച്ച് നിൽക്കുന്ന കറിവേപ്പിൻ തൈ തുടങ്ങി അടുക്കളകൃഷിക്ക് ഉപകരിക്കുന്ന എന്തും വീട്ടമ്മമാർക്ക് വിളിച്ച് ചോദിച്ച് ആവശ്യത്തിനനുസരിച്ച് ചുറ്റുവട്ടം വിത്തു ബാങ്കിലേക്ക് നൽകാവുന്നതാണ്. അതിനോടൊപ്പം അവർക്ക് ആവശ്യമുള്ള വിത്തുകൾ/തൈകൾ ആവശ്യപ്പെടുകയും ചെയ്യാം. എല്ലാ ഞായറാഴ്ച്ചകളിലും കാലത്ത് 8 മണി മുതൽ 12 മണി വരെയാണ് പ്രവർത്തനം
കൂടുതൽ വിവരങ്ങൾക്ക് 9400190421
എല്ലാം കിട്ടും ഒരു കുടക്കീഴിൽ
നാട്ടുച്ചന്തയിൽ നാടൻ പച്ചക്കറികൾ, നാടൻ പഴ വർഗ്ഗങ്ങൾ, നാടൻ കിഴങ്ങ് വർഗ്ഗങ്ങൾ, നാടൻ ഇലക്കറികൾ, നാടൻ കോഴി, ഫാൻസി കോഴി മുട്ട കോഴി തുടങ്ങി എല്ലാത്തരം കോഴിക്കുഞ്ഞുങ്ങളും നാടൻ താറാവും കുഞ്ഞുങ്ങളും വാത്ത, മണിത്താറാവ്, ഗൂസ്, വിഗോവ താറാവ്, ടർക്കി കോഴി, കാട, ഗിനിക്കോഴി, മുയൽ, ഗിനി പന്നി, വെള്ളെലി, ഹാംസ്റ്റർ, ലൌ ബേർഡ്സ്, ആഫ്രിക്കൻ ലവ് ബേർഡ്, ഫിഞ്ചസ്, കോക്ടെയിൽ, സൺ കൊനീർ, ലോറീസ്, കൊക്കറ്റു, ഗ്രേപാരറ്റ് തുടങ്ങി എല്ലാവിധ കിളികളും നായക്കുട്ടി, പൂച്ചക്കുട്ടി, ആട്ടിൻക്കുട്ടി, തുടങ്ങി എല്ലാ വിധ വളർത്തു മൃഗങ്ങളും അലങ്കാര മത്സ്യങ്ങളും കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളും ഹോം മെയ്ഡ് ഉത്പന്നങ്ങളും, കരകൗശല വസ്തുക്കളും തേൻ, അച്ചാർ തുടങ്ങിയവയും വിൽക്കാനും വാങ്ങാനും നാട്ടു ചന്തയിലൂടെ സാധിക്കും.