എടമുട്ടം: ശ്രീനാരായണ സുദർശന സമാജം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന പകൽപ്പൂരം ഭക്തിസാന്ദ്രം. രാവിലെ മഹാഗണപതി ഹോമം, കുംഭാഭിഷേകം, ശീവേലി, കാവടിയാട്ടം, ഉച്ചപൂജ, വൈകീട്ട് പകൽ പൂരം, പാണ്ടിമേളം, പഞ്ചവാദ്യം, ദീപാരാധന, ഇരട്ട തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, ആറാട്ട് എന്നിവ നടന്നു. അന്നമനട ഉമ മഹേശ്വരൻ തിടമ്പേറ്റി.
ചെറുശ്ശേരി കുട്ടൻ മാരാർ പാണ്ടിമേളത്തിനും ചെറുശ്ശേരി ശ്രീകുമാർ മാരാർ പഞ്ചവാദ്യത്തിനും നേതൃത്വം നൽകി. ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി, ക്ഷേത്രം മേൽശാന്തി സന്ദീപ് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ മാധവബാബു വാഴപ്പുള്ളി, സുചിന്ത് പുല്ലാട്ട്, സുധീർ പാട്ടാലി, ശിവൻ വെളമ്പത്ത്, ജിതൻ ചോലയിൽ, ധർമ്മദേവൻ പാണപറമ്പിൽ, ടി.പി. ഹനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.